തൃശൂർ: ആലപ്പുഴയിൽ നിന്ന് കാണാതായ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. നാർക്കോട്ടിക് സെൽ എഎസ്ഐ ശാന്തകുമാർ (52) ആണ് മരിച്ചത്. ഗുരുവായൂരിലെ ലോഡ്ജിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ആലപ്പുഴ മാരാരിക്കുളം സ്വദേശിയാണ് ശാന്തകുമാർ. കാണാതാകുമ്പോൾ ധരിച്ചിരുന്ന പോലീസ് യൂണിഫോം ലോഡ്ജ് മുറിയിൽ തൂക്കിയിട്ടിരുന്നു. വീട് നിർമാണവുമായി ബന്ധപ്പെട്ട് ശാന്തകുമാറിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.
ഇതേ തുടർന്ന് ശാന്തകുമാർ മാനസിക സമ്മർദത്തിലായിരുന്നതായും റിപ്പോർട്ടുകളുണ്ട്. തൃശൂരിൽ നിന്ന് മൃതദേഹം സ്വദേശമായ ആലപ്പുഴയിൽ എത്തിക്കും.